പ്ലസ് ടു ഫലപ്രഖ്യാപനവേളയിൽ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയ ജില്ലയുടെ കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തെറ്റിച്ചു വായിച്ചിരുന്നു.ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയിൽ മന്ത്രിക്കെതിരെ ട്രോളുകളും വന്നിരുന്നു. പ്ലസ് ടു ഫല പ്രഖ്യാപനത്തിനിടെ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷയെഴുതിയത്. 9353 കുട്ടികൾ ആയിരുന്നു ജില്ലയിൽ പ്ലസ് ടു പരീക്ഷയെഴുതിയത്. ഈ കണക്കാണ് മന്ത്രി തെറ്റി വായിച്ചത്. ട്രോളിന് പിന്നാലെ താന്‍ അത് പിന്നീട് തിരുത്തിയിരുന്നു എന്ന് കാണിക്കുന്ന വീഡിയോ മന്ത്രി തന്നെ പോസ്റ്റ് ചെയ്തിരുന്നു.
എന്നാൽ ശിവന്‍കുട്ടിയെ ട്രോളി സ്കൂൾ വരാന്തയിൽ നിൽക്കുന്ന സ്വന്തം ചിത്രത്തിനൊപ്പം മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ് ട്രോളുമായി രംഗത്ത് എത്തിയത്.ഇത് യുഡിഎഫ് അണികളും മറ്റും ഏറ്റെടുത്തിരുന്നു.
മഴ നനയാതിരിക്കാൻ
സ്കൂൾ വരാന്തയിൽ
കയറി നിന്നതല്ല…!
ഈ തൊള്ളായിരത്തി
മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ
ഒരു തെറ്റാണോ മക്കളേ… – എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FPK.Abdu.Rabb%2Fposts%2F601503601331020&show_text=true&width=500
അബ്ദുറബ്ബിന്റെ പരിഹാസ കുറിപ്പിന് പിന്നാലെ ഇതിന് മറുപടിയുമായി വി ശിവന്‍കുട്ടിയും രംഗത്ത് എത്തി. അബ്ദുറബ്ബിന്റെ കാലത്ത് ഉണ്ടായ പാഠപുസ്തക ക്ഷാമത്തെ സൂചിപ്പിച്ചായിരുന്നു ശിവൻകുട്ടി അബ്ദു റബ്ബിന്റെ ട്രോളിന് തിരിച്ചടി നൽകിയത് . ‘അക്കാലത്ത് കുട്ടികൾ വരാന്തയിൽ പോലുമല്ലായിരുന്നു; പാഠഭാഗങ്ങളുടെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ പുറത്തായിരുന്നു’..! – എന്ന ക്യാപ്ഷനില്‍ ‘വരാന്തയിലല്ല, ക്ലാസ് മുറികളിലേക്ക് കയറി കുട്ടികളെ കാണണം, മാറ്റം ചോദിച്ചറിയണം’ എന്ന് എഴുതിയ കുട്ടി പാഠപുസ്തകം വായിക്കുന്ന ചിത്രമാണ് മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ചെയ്തത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fcomvsivankutty%2Fposts%2F5847423425274330&show_text=true&width=500