വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് ബന്ധങ്ങൾ സംരക്ഷിക്കാനുള്ള ഉത്തമ മാർഗമാണെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ ഒരു പൊതു സദസ്സിൽ മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെയാണ് മാർപാപ്പ ലൈംഗികതയെക്കുറിച്ച് തന്റെ പരാമർശം നടത്തിയത്. പരിശുദ്ധിയെ സ്നേഹിക്കാൻ പരിശുദ്ധി പഠിപ്പിക്കുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള നീക്കം മികച്ച തീരുമാനമാണ്. യുവാക്കളെ അവരുടെ സൗഹൃദത്തിന്റെ ആഴം വർദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് ഇത് സഹായിക്കുമെന്നും മാർപ്പാപ്പ പറഞ്ഞു. ലൈംഗിക പിരിമുറുക്കമോ സമ്മർദ്ദമോ കാരണം ഇന്നത്തെ ബന്ധങ്ങൾ പെട്ടെന്ന് തകരുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ അവകാശപ്പെട്ടു.