കരിയറിലാദ്യമായി ഇതിഹാസ താരം റോജര്‍ ഫെഡറര്‍ എടിപി റാങ്കിംഗിന് പുറത്തേക്ക്.അടുത്തയാഴ്ച പുതിയ റാങ്കിംഗ് നിലവില്‍ വരുമ്പോള്‍ ആദ്യ നൂറില്‍ നിന്ന് ഫെഡറര്‍ പുറത്താകും. പരിക്ക് കാരണം ഏറെക്കാലമായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഫെഡറര്‍.
മറ്റൊരു വിംബിള്‍ഡണ്‍ കൂടിയെത്തുമ്പോള്‍ എതിരാളികളില്ലാത്ത ഫെഡറര്‍ ഇംഗ്ലണ്ടിലേക്കില്ല. എട്ട് തവണ വിംബിള്‍ഡണില്‍ കിരീടമുയര്‍ത്തിയ ഫെഡററുടെ പേരില്‍ തന്നെയാണ് ഇന്നും റെക്കോര്‍ഡ്. കാല്‍മുട്ടിനേറ്റ പരിക്ക് കാരണം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായി.കളിക്കളത്തില്‍ നിന്ന് ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന ഫെഡറര്‍ റാങ്കിംഗിലും പിന്നോട്ടുപോയി. നാല്‍പ്പതുകാരനായ ഫെഡറര്‍ നിലവില്‍ ലോകറാങ്കിങ്ങില്‍ 96-ാം സ്ഥാനത്താണ്. അടുത്തയാഴ്ച പുതിയ റാങ്കിംഗ് നിലവില്‍ വരുമ്പോള്‍ 23 വര്‍ഷത്തിനിടെ ആദ്യമായി റാങ്കിങ്ങില്‍ 100ന് താഴെയെത്തും.സെപ്റ്റംബറില്‍ ലേവര്‍ കപ്പിലൂടെ കളിക്കളത്തിലേക്ക് തിരിച്ചുവരുന്ന ഫെഡറര്‍ അടുത്ത വര്‍ഷവും കളിക്കാമെന്നുള്ള പ്രതീക്ഷയിലാണ്.