എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് കേന്ദ്രസർക്കാർ സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തി .ചൊവ്വാഴ്ച വൈകുന്നേരമാണ് ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, വെങ്കയ്യനായിഡു, ജെപി നദ്ദ, അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി എന്നിവരുടെ കൂടിയാലോചനകൾക്ക് ശേഷമാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർത്ഥിയാക്കുന്നത്.
രാജ്യത്തെ പരമോന്നത ഭരണഘടനാ പദവിയായ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഗോത്രവർഗ നേതാവാണ് ദ്രൗപതി മുർമു.
സ്ഥാനാർഥി നിർണയത്തിന് ശേഷം എല്ലാവരോടും വളരെ അധികം നന്ദിയുണ്ടെന്ന് ദ്രൗപതി മുർമു പ്രതികരിച്ചു. വാർത്തകൾ വിശ്വസിക്കാനാകുന്നില്ലെന്നും ആശ്ചര്യപ്പെട്ടുപോയെന്നും മുർമു പറഞ്ഞു.