നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സിനും ഡോക്ടർക്കും നേരെ ആക്രമണം. ആക്രമണത്തിൽ പരിക്കേറ്റ നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും ഡോക്ടറായ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ആയുധങ്ങളുമായി ആശുപത്രിയിൽ കയറി ഇവരെ മർദ്ദിച്ചവരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
ചികിത്സ നിഷേധിച്ചു എന്ന് ആരോപിച്ച് നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിആക്രമണം നടത്തിയത്. എന്നാൽ മാസ്ക് വയ്ക്കണമെന്ന് നിർദ്ദേശിച്ചത് ഇഷ്ടപ്പെടാത്തതിനാലാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തിനെതിരെ കെജിഎംഒ പ്രതിഷേധവുമായി രംഗത്തെത്തി.ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം അപലപനീയമാണെന്ന് കെജിഎംഒഎ പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.