ചവറ: കൊല്ലം ചവറയിൽ രണ്ടു വിദ്യാർഥികളെ കടലിൽ കാണാതായി. ചവറ കോവിൽത്തോട്ടത്താണ് സംഭവം.
ഇടപ്പള്ളിക്കോട്ട സ്വദേശികളായ ജയകൃഷ്ണൻ (17), ബിനീഷ് (17) എന്നിവരെയാണ് കാണാതായത്. ഐ.ആർ.ഇക്ക് സമീപമാണ് ഇവർ കുളിക്കാനിറങ്ങിയത്. ഇരുവർക്കുമായി അഗ്നിശമനസേനയുടെ തെരച്ചിൽ തുടരുന്നു.
വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം. ഇവർക്കൊപ്പം മറ്റ് 3 വിദ്യാർത്ഥികൾ കൂടി ഉണ്ടായിരുന്നു. ഇന്ന് കടൽ പ്രക്ഷുബ്ദമായിരുന്നെന്നും അപ്രതീക്ഷിതമായെത്തിയ കടൽ ചുഴിയിൽ വിദ്യാർത്ഥികൾ അകപ്പെടുകയായിരുന്നെന്നും പ്രദേശവാസികൾ പറയുന്നു.