ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം നിർബന്ധമാക്കണമെന്ന് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. എല്ലാ ഫ്രാഞ്ചൈസികൾക്കും വനിതാ ടീം ഉണ്ടായാൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ശക്തി വർധിക്കും. അത് ഇന്ത്യൻ വനിതാ ക്രിക്കറ്റിനെ ഉയരത്തിലെത്തിക്കുമെന്നും മുൻ ചെയർമാൻ പറഞ്ഞു.
“ഇക്കൊല്ലത്തെ വനിതാ ടി-20 മത്സരങ്ങൾ ഞാൻ കണ്ടില്ല. ഐപിഎൽ ഫ്രാഞ്ചൈസികൾക്കെല്ലാം വനിതാ ടീം നിർബന്ധമാക്കുകയാണ് വേണ്ടത്. ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വനിതാ ടീം ഉണ്ടെങ്കിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ കരുത്ത് വർധിപ്പിക്കും. ഇപ്പോൾ തന്നെ നന്നായി പണമുണ്ടാക്കുന്ന ഉടമകൾ വനിതാ ക്രിക്കറ്റിൽ നിക്ഷേപിക്കും. അത് വനിതാ ക്രിക്കറ്റിനു കരുത്താവും.”- ലളിത് മോദി പറഞ്ഞു.