ആംസ്റ്റെല്വീന്: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നെതര്‍ലന്‍ഡ്സിനെതിരേ ആംസ്റ്റെല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ഇംഗ്ലണ്ട് ചരിത്രം കുറിച്ചത്. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ടീം അടിച്ചുകൂട്ടിയത് 498 റണ്‍സ്. കൈയെത്തും ദൂരത്താണ് ഏകദിനത്തില്‍ ആദ്യമായി 500 റണ്‍സടിക്കുന്ന ടീമെന്ന റെക്കോഡ് ഇംഗ്ലണ്ടിന് നഷ്ടമായത്.
2018 ൽ ഓസ്ട്രേലിയക്കെതിരെ അവർ തന്നെ നേടിയ 481 റൺസെന്ന റെക്കോർഡാണ് അവർ മറിക്കടന്നത്. മൂന്ന് പേരാണ് ഇംഗ്ലണ്ട് നിരയിൽ സെഞ്ച്വറി നേടിയത്. ഓപ്പണർ ഫിലിപ്പ് സാൾട്ട് 93 പന്തിൽ 122 റൺസ് നേടി തകർപ്പൻ തുടക്കം നൽകി.
ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിട്ട നെതര്‍ലന്‍ഡ്സ് ഫീല്‍ഡര്‍മാര്‍ക്ക് പന്ത് പെറുക്കാനേ നേരിമുണ്ടായിരുന്നുള്ളൂ. 93 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട്, 109 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത ഡേവിഡ് മലാന്, വെറും 70 പന്തില്‍ നിന്ന് 162 റണ്‍സടിച്ച ജോസ് ബട്ട്ലര്‍, 22 പന്തില്‍ നിന്ന് 66 റണ്‍സടിച്ചുകൂട്ടിയ ലിയാം ലിവിങ്സ്റ്റണ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്കോറിലെത്തച്ചത്.
47 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച ബട്ട്ലര്‍ ഏകദിനത്തില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തമാക്കി. 17 പന്തില്‍ നിന്ന് 50 തികച്ച ലിവിങ്സ്റ്റണ് ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡും സ്വന്തമാക്കി. ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ എറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന റെക്കോഡിനൊപ്പമെത്താനും പങ്കുവെയ്ക്കാനും താരത്തിനായി.
26 സിക്സറുകളും 36 ഫോറുകളും പിറന്ന മത്സരത്തിൽ പത്തിനടുത്തായിരുന്നു ഇംഗ്ലണ്ടിന്റെ റൺറേറ്റ്. നെതർലൻഡ്സിന്റെ ഫിലിപ്പ് ബോയിസ് വെയിനാണ് ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തത് 10 ഓവർ എറിഞ്ഞ ഫിലിപ്പ് 108 റൺസ് വിട്ടുകൊടുത്തു. തൊട്ടുപിന്നിൽ 99 റൺസ് വിട്ടുകൊടുത്ത ഷെയിൻ സ്നാറ്ററാണ്. എന്നാൽ എക്കണോമി അധികം അഞ്ച് ഓവർ എറിഞ്ഞ് 65 റൺസ് വിട്ടുകൊടുത്ത ബാസ് ഡി ലീഡെക്കാണ്. 13 റൺസാണ് അദ്ദേഹത്തിന്റെ എക്കണോമി റേറ്റ്.