മനാമ: മയക്കുമരുന്ന് വില്പനയ്ക്കിടെ ബഹ്റൈനില്‍ പിടിയിലായ ഇന്ത്യക്കാരന് 15 വര്‍ഷം ജയില്‍ ശിക്ഷ. ജോലിയില്ലാതിരുന്ന യുവാവ് പണം സമ്പാദിക്കാനായാണ് മയക്കുമരുന്ന് കച്ചവടം തുടങ്ങിയത്. പക്ഷെ രഹസ്യ വിവരം ലഭിച്ച പൊലീസ് നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
21 വയസുകാരനായ യുവാവ് ഏപ്രില്‍ മാസത്തിലാണ് അറസ്റ്റിലായത്. വെറും നാല് മാസം മുമ്പ് മാത്രമാണ് താന്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ആവശ്യക്കാരെന്ന വ്യാജേന വേഷം മാറി എത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന് 60 ദിനാറിന് ഹെറോയിന്‍ നല്‍കാമെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അറിയാതെ ഇയാള്‍ക്ക് മയക്കുമരുന്ന് കൈമാറുന്നതിനിടെ യുവാവ് അറസ്റ്റിലാവുകയായിരിന്നു.