മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഫേയ്‌സ്ബുക്കില്‍ കമന്റിട്ട വനം വകുപ്പ് വാച്ചര്‍ക്ക് സസ്പെൻഷൻ.പെരിയാര്‍ കടുവ സങ്കേതം വള്ളിക്കടവ് റെഞ്ചിലെ കളറടിച്ചാന്‍ സെക്ഷനിലെ വാച്ചറായ ആര്‍ സുരേഷിനെതിരെയാണ് വകുപ്പ് തല നടപടി സ്വീകരിച്ചത്. പെരിയാര്‍ കടുവ സങ്കേതം ഈസ്റ്റ് ഡപ്യൂട്ടി ഡയറക്ടറാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്.
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയതിന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന ഫേയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ടായിരുന്നു .ഇതിന്റെ താഴെയാണ് സുരേഷ് കമന്റിട്ടത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കുറിച്ചുള്ള കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാൾക്കെതിരെ നടപടി എടുത്തത് .
















