അബൂദബി: ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യു.എ.ഇ. മെയ് 13 മുതൽ നാലു മാസമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഗോതമ്പുപൊടിക്കും വിലക്ക് ബാധകമാണ്. യു.എ.ഇ ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.
അന്ത്രാരാഷ്ട്രതലത്തിൽ ഗോതമ്പ് വിതരണത്തിൽ പ്രതിസന്ധഇ നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അറിയുന്നത്. കയറ്റുമതിക്കൊപ്പം റീ-എക്സ്പോർട്ടും നിരോധിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് 14ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. പ്രാദേശിക വിലക്കയറ്റം തടയാനായിരുന്നു ഇത്. ഇതോടെ യു.എ.ഇ അടക്കമുള്ള മറ്റു രാജ്യങ്ങൾ വഴിയുള്ള ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്കും നിയന്ത്രണം വന്നിരുന്നു. യു.എ.ഇയുടെ നടപടിയോടെ ഇത് കൂടുതൽ ശക്തമാകും.