ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നിനെ വീഴ്ത്തി മലയാളിത താരം എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടില്‍. ലക്ഷ്യ സെന്നിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചാണ് പ്രണോയ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.
സ്കോര്‍ 21-10, 21-9.
ലക്ഷ്യ സെന്നിനെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പ്രണോയിയുടെ ആദ്യ ജയമാണിത്. ഇതിന് മുമ്പ് നടന്ന രണ്ട് പോരാട്ടങ്ങളിലും ലക്ഷ്യ സെന്‍ പ്രണോയിയെ മറികടന്നിരുന്നു.
ആദ്യ ഗെയിമില്‍ 3-6ന് പിന്നില്‍ നിന്നശേഷമാണ് തിരിച്ചടിച്ച് പ്രണോയ് ഗെയിം 21-10ന് സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ തുടക്കത്തിലെ 11-3ന്റെ ലീഡ് സ്വന്തമാക്കിയ പ്രണോയ് ലക്ഷ്യ സെന്നിന് തിരിച്ചുവരാനുള്ള അവസരം നല്‍കിയില്ല.