തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഇന്നു വൈകുന്നേരം മൂന്നിന് പിആർഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
.
ഫലപ്രഖ്യാപനത്തിനു ശേഷം വൈകുന്നേരം നാലു മുതൽ താഴെപ്പറയുന്ന വെബ് സൈറ്റുകളിൽ എസ്എസ്എൽസി പരീക്ഷാഫലം ലഭിക്കുന്നതാണ്. 2961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളുടെ റിസൾട്ടാണു പ്രഖ്യാപിക്കുന്നത്.
https://pareekshabhavan. kerala.gov.in
https: //sslcexa m.kerala.gov.in
https://results.kite.kerala.gov.in
www. prd. kerala.gov.in
എസ്എസ്എൽസി (എച്ച്ഐ) റിസൾട്ട് http:// sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (എച്ച്ഐ) റിസൾട്ട് http:/ thslchiexam. kerala.gov.in ലും ടിഎച്ച്എസ്എൽസി റിസൾട്ട് (http:// thslc exam.kerala.gov.in) ലും എഎച്ച്എസ്എൽസി റിസൾട്ട് http:// ahslcexam.kerala.gov.in ലും ലഭ്യമാണ്.