മസ്കറ്റ്: ഒമാനില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. മൂന്ന് ഏഷ്യന്‍ വംശജരാണ് പിടിയിലായത്. 35 കിലോഗ്രാം ക്രിസ്റ്റല്‍ മയക്കുമരുന്നും 3900ത്തിലേറെ സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.