യുവതിയെ കടയിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിച്ച കേസില്‍ 59 കാരൻ അറസ്റ്റില്‍.കോട്ടയത്ത് ശനിയാഴ്ചയായിരുന്നു സംഭവം.അച്ഛന് ഉച്ചഭക്ഷണം നല്‍കിയശേഷം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പുതുപ്പള്ളി ഇരവിനല്ലൂര്‍ തടത്തില്‍ വീട്ടില്‍ ഭാസ്‌കരനെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വഴിയോരത്ത് പച്ചക്കറിക്കട നടത്തുന്ന പ്രതി പരിചയം നടിച്ചാണ് യുവതിയെ കടയിലേക്ക് വിളിച്ചുകയറ്റിയത്.
കടയിലേക്ക് വിളിച്ചു കയറ്റിയതിന് പിന്നാലെ യുവതിയുടെ കൈവശമിരുന്ന മൊബൈല്‍ ഫോണ്‍ പ്രതി പിടിച്ചു വാങ്ങി. ഇതിന് ശേഷമായിരുന്നു പീഡനം. മാനസികമായി തളര്‍ന്ന യുവതി വിവരം വീട്ടിലറിയിച്ചു. പിന്നാലെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്ത്, എസ്.ഐ. എം.എച്ച് അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു.
പ്രതിയെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ സമാന കേസുകളില്‍ മുമ്പും പിടിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
















