കുവൈറ്റിൽ മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത് ഉള്‍പ്പെടെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ജ്വല്ലറി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാല്‍മിയയിലെ ഒരു ജ്വല്ലറിയാണ് പൂട്ടിയത്.
പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുക, അറബിക് അല്ലാത്ത ഭാഷയില്‍ ഇന്‍വോയിസുകള്‍ നല്‍കുക, അനധികൃതമായി മതചിഹ്നങ്ങള്‍ മുദ്രണം ചെയ്ത ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുക എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.