ഡല്‍ഹി: സച്ചിന്, ദ്രാവിഡ്, അസ്ഹറുദ്ദീന് എന്നിവരോടൊപ്പം താന്‍ മത്സരിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി വ്യക്തമാക്കി. ക്യാപ്റ്റന്‍സിയും ലീഡര്‍ഷിപ്പും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ചൂണ്ടിയാണ് സൗരവ് ഗാംഗുലി പറഞ്ഞത്.
നിങ്ങളുടെ ലീഡര്‍ഷിപ്പിലേക്ക് മുതിര്‍ന്ന താരങ്ങളുടേയും യുവതാരങ്ങളുടേയും വിശ്വാസം എങ്ങനെ എത്തിക്കുന്നു എന്നതാണ് ക്യാപ്റ്റന്‍സിയില്‍ പ്രധാനം. എന്നെ സംബന്ധിച്ച് ക്യാപ്റ്റന്‍സി എന്നത് ഗ്രൗണ്ടില്‍ ഒരു ടീമിനെ നയിക്കുക എന്നതാണ്. ലീഡര്‍ഷിപ്പ് എന്നത് ഒരു ടീമിനെ പടുത്തുയര്‍ത്തുക എന്നതും, ഗാംഗുലി വ്യക്തമാക്കുന്നു.