റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദിയ്ക്ക് അകത്ത് നിന്നുള്ള സ്വദേശി, വിദേശി തീര്‍ത്ഥാടക അപേക്ഷകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അല്‍ സഈദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒന്നര ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം സൗദിയില്‍ നിന്ന് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരമുണ്ടാകുക. ഈ മാസം മൂന്ന് മുതലാണ് ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ തുടങ്ങിയത്. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർത്ഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർ ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് 48 മണിക്കൂറിനുള്ളിൽ പണം അടക്കേണ്ടി വരും.