ദുബായ് : ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ കുറയ്ക്കുന്നതിന് ദുബായ് കാൻ സംരംഭത്തിൽ കൈകോർത്ത് ദുബായ് ചേംബറും. ഈ സുസ്ഥിര സംരംഭത്തിൽ പങ്കാളികളാകാൻ ജീവനക്കാർക്കായി പ്രത്യേക ബോധവത്കരണ പരിപാടി ദുബായ് ചേംബറിന്റെ ആസ്ഥാനത്തു നടത്തി.
ടൂറിസം ഡെവലപ്മെന്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എക്സിക്യുട്ടീവ് ഡയറക്ടറും ദുബായ് സുസ്ഥിര ടൂറിസം വൈസ് ചെയർമാനുമായ യൂസഫ് ലൂത്ത, ലിക്വിഡ് ഓഫ് ലൈഫിന്റെ സ്ഥാപകപങ്കാളി റുക്‌സാന കൗസാർ എന്നിവർ പരിപാടിയിൽ പങ്ക് എടുത്തു .