ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി സ്ഥിരത കൈവരിച്ചതായി അന്താരാഷ്ട്ര സാമ്പത്തിക റേറ്റിംഗ് ഏജന്‍സി. ഇന്ത്യയുടെ റേറ്റിംഗിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ‘നെഗറ്റീവില്‍’ നിന്ന് ‘സ്ഥിര’ത്തിലേക്ക് പുരോഗമിച്ചതായി സാമ്പത്തിക റേറ്റിംഗ് ഏജന്‍സി ഫിച്ച് റേറ്റിംഗ്സ് പുതിയതായി പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ചാ പ്രവചനം നേരത്തെയുള്ള 8.5 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി കുറച്ചു.
പോസിറ്റീവ് വളര്‍ച്ചയിലേക്കുള്ള അപകട സാധ്യതകള്‍ കുറയുന്നതിനാല്‍ ഇന്ത്യയുടെ റേറ്റിംഗ് ‘നെഗറ്റീവില്‍’ നിന്ന് ‘സ്ഥിരത’യിലേക്ക് പരിഷ്കരിക്കപ്പെട്ടതായി ഫിച്ച് റേറ്റിംഗ്സ് അറിയിച്ചു. കോവിഡിനു ശേഷം ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കല്‍ മൂലം ഇന്ത്യയുടെ സാമ്പത്തിക നില സ്ഥിരത കൈവരിച്ചതായാണ് ഏജന്‍സിയുടെ വിലയിരുത്തല്‍.
ഇന്ത്യന്‍ നടപടികള്‍ സാമ്പത്തിക മേഖലയുടെ ബലഹീനതകള്‍ ലഘൂകരിക്കുന്നതായും റേറ്റിംഗ് ഏജന്‍സി വിലയിരുത്തി. രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുടെ അപകടസാധ്യതകള്‍ കുറഞ്ഞുവെന്ന വിലയിരുത്തലാണ് റേറ്റിംഗ് പുനരവലോകനം പ്രതിഫലിപ്പിക്കുന്നത്,എന്നാണ് റിപ്പോര്‍ട്ടു പറയുന്നത് .