മസ്കറ്റ്: ഒമാനില്‍ ഫാമിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. മസ്കറ്റിലെ ഒരു ഫാമിലാണ് തീപിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി തീ നിയന്ത്രണവിധേയമാക്കി.
സീബ് വിലായത്തിലെ അല്‍ ഖൂദ് ഏരിയയിലെ ഫാമിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ മസ്കറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേനാ അംഗങ്ങള്‍ സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.