മനാമ: ഒറ്റത്തവണ ഉപേയാഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കാന്‍ കടകള്‍ തയ്യാറെടുപ്പ് ആരംഭിച്ചു. 35 മൈക്രോണില്‍ താഴെയുളള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 19 മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് തയ്യാറെടുപ്പ്.
പല കടകളും 35 മൈക്രോണിന് മുകളിലുളള പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിലേക്ക് ഇപ്പോഴേ മാറിക്കഴിഞ്ഞിട്ടുണ്ട്. പഴയ സ്റ്റോക്ക് തീര്‍ന്നാല്‍ സെപ്റ്റംബര്‍ വരെ കാത്തു നില്‍ക്കാതെ നിലവാരമുയര്‍ന്ന പ്ലാസ്റ്റിക് ഉപയോഗിക്കാനാണ് പല ഷോപ്പുകളുടെയും തീരുമാനം.