മസ്കറ്റ്: ഒമാനിലേക്ക് സമുദ്ര മാര്‍ഗം കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ പൊലീസിന്റെ നേതൃത്വത്തില്‍ തീരസംരക്ഷണ സേനയാണ് 1,995 പാക്കറ്റ് ഖാട്ട് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്തിയ ബോട്ടും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.