റിയാദ്: സൗദിയിൽ നിയമം ലംഘിച്ച് പാര്‍പ്പിച്ച സിംഹങ്ങളെ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരനെ പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കേസ് എടുത്തു.
റിയാദിലെ തന്റെ സ്വകാര്യ റിസോര്‍ട്ടിലാണ് മൂന്ന് സിംഹങ്ങളെയും ഇയാള്‍ അനധികൃതമായി പാര്‍പ്പിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് പരിസ്ഥിതി സുരക്ഷ പ്രത്യേക സേന സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൗദിയിലെ പരിസ്ഥിതി നിയമങ്ങളുടെ ലംഘനമായാണ് സിംഹങ്ങളെ അനധികൃതമായി പാര്‍പ്പിച്ചതിനെ കണക്കാക്കുന്നത്. ഇതനുസരിച്ച് സ്വദേശി പൗരന് 10 വര്‍ഷം വരെ തടവും 30 ദശലക്ഷം റിയാല്‍ പിഴയും വരെയാണ് ലഭിക്കാവുന്ന ശിക്ഷ. സിംഹങ്ങളെ മൃഗസംരക്ഷണ യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.