ന്യൂഡല്‍ഹി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഇഷാന് കിഷനും റുതുരാജ് ഗെയ്ക്വാദുമാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്.
സ്പിന്നര്‍മാരായി അക്സര്‍ പട്ടേലും യുസ്വേന്ദ്ര ചാഹലും ടീമിലെത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലും ഭുവനേശ്വര്‍ കുമാറും ആവേശ് ഖാനുമാണ് പേസര്‍മാരായി ഉള്ളത്. പേസര്‍ ഉമ്രാന് മാലിക്ക് ഇന്ത്യന്‍ നിരയിലില്ല.
ദക്ഷിണാഫ്രിക്കൻ നിരയില്‍ ക്വിന്റൺ ഡി കോക്ക്, ഡേവിഡ് മില്ലർ,കാഗിസോ റബാഡ, എയ്ഡൻ മർക്രാം, മാർക്കോ യാൻസൻ, നോർക്കിയ,ഷംസി തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ട്. ട്വന്റി 20യിൽ 12 തുടർ വിജയങ്ങളുമായാണ് ഇന്ത്യ പ്രോട്ടീസിനെതിരെയിറങ്ങുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ , മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി , ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരെയാണ് ഒഴിവാക്കിയത്. രോഹിത്തിന് പകരം കെ എല്‍ രാഹുലിനെയാണ് നായകനാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാഹുലിന് പരിക്കേറ്റു. പരമ്പര നഷ്ടമാകുമെന്നായതോടെ രാഹുലിന് പകരം റിഷഭ് പന്തിനെ നായകസ്ഥാനം ഏല്‍പ്പിച്ചു.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്റൺ ഡി കോക്ക്, ടെംബ ബാവുമ (സി), റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, വെയ്ൻ പാർനെൽ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, തബ്രൈസ് ഷംസി, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ഇഷാൻ കിഷൻ, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യർ , റിഷഭ് പന്ത് (w/c), ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് , അക്സർ പട്ടേൽ , ഹർഷൽ പട്ടേൽ , ഭുവനേശ്വർ കുമാർ , യുസ്വേന്ദ്ര ചാഹൽ , അവേഷ് ഖാൻ