ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ നിന്ന് താത്കാലിക നായകൻ കെഎൽ രാഹുലും സ്പിന്നർ കുൽദീപ് യാദവും പുറത്ത്. പരുക്കേറ്റതിനെ തുടർന്നാണ് ഇരുവരും പുറത്തായത്. ഡൽഹി ഫിറോസ് ഷാ കോട്ല മൈതാനത്ത് നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് കുൽദീപിന് പരിക്കേറ്റത്.
രാഹുലിൻ്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യയെ നയിക്കും. ഹാർദ്ദിക് പാണ്ഡ്യ ആണ് വൈസ് ക്യാപ്റ്റൻ. രാഹുൽ പുറത്തായതിനാൽ ഇഷാൻ കിഷനും ഋതുരാജ് ഗെയ്ക്വാദും ചേർന്നാവും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. നാളെ മുതലാണ് പരമ്പര ആരംഭിക്കുക.
അഞ്ച് ട്വന്റി 20 മത്സരങ്ങള്‍ അടങ്ങുന്നതാണ് പരമ്പര. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരടക്കമുള്ളവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ യുവതാരങ്ങളുമായാണ് ഇന്ത്യ പരമ്പരയ്ക്കൊരുങ്ങുന്നത്.
ദക്ഷിണാഫ്രിക്കൻ ടീം കഴിഞ്ഞ ആഴ്ച അവസാനത്തോടെ ഡൽഹിയിൽ എത്തിയിരുന്നു. അഞ്ച് മത്സര ട്വന്റി-20 പരമ്പരയിലെ ആദ്യമത്സരം വ്യാഴാഴ്ച വൈകുന്നേരം 7.00ന് ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യന്‍ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ഇഷാന് കിഷന്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേശ് ഖാന്, അര്‍ഷ്ദീപ് സിങ്, ഉമ്രാന് മാലിക്.