ന്യൂഡൽഹി: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി ആർ.ബി.ഐ. യു.പി.ഐയുമായി ക്രെഡിറ്റ് കാർഡും ഇനി ബന്ധിപ്പിക്കാമെന്നാണ് ആർ.ബി.ഐ അറിയിപ്പ്. റുപേ ക്രെഡിറ്റ് കാർഡിൽ മാത്രമാണ് ആദ്യഘട്ടത്തിൽ സംവിധാനം ലഭ്യമാവുക.
നേരത്തെ സേവിങ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ട ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമാണ് യു.പി.ഐ ഇടപാടുകൾ നടത്താൻ സാധിച്ചിരുന്നത്. ഈ രീതിക്കാണ് ആർ.ബി.ഐ മാറ്റം വരുത്തുന്നത്.
യു.പി.ഐ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും ഉപയോഗം വർധിപ്പിക്കുന്നതിനുമായാണ് ക്രെഡിറ്റ് കാർഡിനെ യു.പി.ഐയുമായി ബന്ധിപ്പിക്കാൻ അനുമതി നൽകിയതെന്ന് ആർ.ബി.ഐ അറിയിച്ചു. വായ്പ അവലോകന യോഗത്തിന് ശേഷമുള്ള വാർത്തസമ്മേളനത്തിലാണ് ഗവർണർ ശക്തികാന്ത ദാസ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.