കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 4,770 രൂപയിലും പവന് 38,160 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ചൊവ്വാഴ്ച പവന് 200 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില വർധനവ് ഉണ്ടായത്. ജൂണ്‍ മൂന്നിന് പവന് 38,480 രൂപയിൽ എത്തിയതാണ് ഒരു മാസത്തിനിടയിലെ ഉയർന്ന വില.