വെള്ളറട: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. കുലശേഖരം ചക്രപാണി മണിയൻകുഴി ആമ്പാടി ചാനൽക്കരവീട്ടിൽ പ്രകാശ് (27) ആണ് പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്ക് പോയി വർഷങ്ങൾക്ക് ശേഷം നാട്ടിൽ മടങ്ങി എത്തി.
മുൻപ് രഹസ്യമായി പകർത്തിയ സ്വകാര്യ ഫോട്ടോകൾ വീണ്ടും അയച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ വെള്ളറട പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് കേസ് എടുത്ത വിവരം അറിഞ്ഞ് തമിഴ്നാട്ടിലെ തിരുപ്പൂർ, തേനി തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഒടുവിൽ പോലീസ് പിടികൂടുകയായിരുന്നു.
















