മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും പിതാവിനും വധഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ മുബൈ പോലീസ് സൽമാൻ ഖാന്റെ മൊഴി എടുത്തു. സൽമാന്റെ പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്റെ മൊഴി നേരത്തേ പോലീസ് എടുത്തിരുന്നു.
ബാന്ദ്രയിലെ സൽമാന്റെ വസതിക്കു മുംബൈ പോലീസ് ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബ് ഗായകൻ സിദ്ധു മൂസേവാലയുടെ ഗതി സൽമാനും പിതാവിനും വരുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്താണ് ലഭിച്ചത്.
















