യുഎഇയില്‍ അഞ്ച് കുരങ്ങുപനി കേസുകള്‍ കൂടി; ആകെ രോഗബാധിതരുടെ എണ്ണം 13 ആയി

 

 
അബുദാബി: യുഎഇയില്‍ ചൊവ്വാഴ്ച അഞ്ച് പുതിയ കുരങ്ങുപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി.

യുഎഇയിലെ ആശുപത്രികളില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ സുഖം പ്രാപിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പൊതുജനങ്ങള്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും രോഗബാധിതര്‍ക്കായി സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
  
മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്.