മുംബൈ: പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച സംഭവത്തിൽ കാൺപുരിൽ ബിജെപി നേതാവ് അറസ്റ്റിൽ. പ്രാദേശിക നേതാവ് ഹർഷിത് ശ്രീവാസ്തവയാണ് അറസ്റ്റിലായത്. ബിജെപിയുടെ യുവജന സംഘടന ഭാരവാഹിയാണ് ഹർഷിത് ശ്രീവാസ്തവ.
മതനിന്ദയുമായി ബന്ധപ്പെട്ട് കാൺപുരിൽ സംഘർഷം ഉണ്ടായതിനു നാലാം ദിവസമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആക്ഷേപകരമായ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ സമാധാന അന്തരീക്ഷം തകർക്കാൻ ഇയാൾ ശ്രമിച്ചെന്ന് പോലീസ് പറയുന്നു.
പ്രവാചകൻ മുഹമ്മദ് നബിക്കെതിരേയുള്ള പരാമർശത്തിന്റെ പേരിൽ ബിജെപി ദേശീയ വക്താവ് നൂപുർ ശർമയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെ യ്തിരുന്നു. പ്രവാചകനിന്ദയുടെ പേരിൽ ഡൽഹിഘടകം മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു.
















