ടി-20 ലോകകപ്പിനായി ഇന്ത്യൻ ടീം തയ്യാറെടുക്കുന്നതിനിടെ രോഹിത് ശർമ, വിരാട് കോലി, ലോകേഷ് രാഹുൽ എന്നിവരുടെ ബാറ്റിംഗ് ശരിയല്ലെന്ന് വിമർശ്ശിച്ച് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവ്. ടി 20 യിൽ ഇവരെ വിശ്വസിക്കാനാവില്ലെന്നും കപിൽ ദേവ് വിമർശിച്ചു.
“ടി-20യിൽ കോലി, രോഹിത്, രാഹുൽ എന്നിവരുടെ ശൈലി ശരിയല്ല എന്നാണ് സമീപകാല പ്രകടനങ്ങൾ വ്യക്തമാക്കുന്നത്. ഇവരെ വിശ്വസിക്കാനാവില്ല. ടി-20യിൽ പേടിയില്ലാതെയാണ് കളിക്കേണ്ടത്. എന്നാൽ, ഇവർ റൺസ് ഉയർത്തേണ്ട സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തും. ക്രിക്കറ്റിൽ ഇവർ വമ്പൻ പേരുകാരാണ്. എന്നാൽ, റൺസ് ഉയർത്തേണ്ട സമയം വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് ടീമിനെ അതിസമ്മർദ്ദത്തിലേക്ക് തള്ളിവിടും.”എന്നും കപിൽ ദേവ് പറയുന്നു.