ഉത്തർകാശി: ഉത്തരാഖണ്ഡിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു. മധ്യപ്രദേശിലെ പന്ന ജില്ലയിൽനിന്നു യമുനോത്രിയിലേക്കു പോയ സംഘമാണ് റിക്കാവു ഖാഡിനു സമീപം ഞായറാഴ്ച ആണ് അപകടത്തിൽപ്പെട്ടത്.
ഡ്രൈവറും സഹായിയും ഉൾപ്പെടെ ബസിൽ 30 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ നാലു പേർ ചികിത്സയിൽ കഴിയുകയാണ്.
















