രുചിയിൽ പുതുമയുടെ വിസ്മയം തീർത്ത തക്കാരം റെസ്റ്റോറന്റിലെ പുതിയ വിഭവം സൂപ്പർ ഹിറ്റായി മാറുകയാണ്. കേവലം ഒരു രൂപ മാത്രം വിലയിട്ട ‘മറുനാടൻ മലയാളി’ എന്ന ചിക്കൻ വിഭവം വാങ്ങാൻ ആളുകളുടെ തിരക്കാണ്. ചിക്കൻ കറി ആയാണ് ‘മറുനാടൻ മലയാളി’ ലഭിക്കുക.
തക്കാരം റെസ്റ്റോറന്റിന്റെ തിരുവനന്തപുരത്തെ കഴക്കൂട്ടം, പുളിമൂട് റെസ്റ്റോറന്റുകളിലാണ് ചിക്കൻ കറി ലഭിക്കുക. ഒരു രൂപയാണ് ‘മറുനാടൻ മലയാളി’യുടെ വില. അത് നൽകിയാൽ ചിക്കൻ കറി തീൻ മേശയിലെത്തും. ഇന്ന് മുതൽ വെള്ളിയാഴ്ച വരെയാണ് ഇത്തരത്തിൽ ചിക്കൻ കറി തക്കാരത്തിൽ നിന്ന് ലഭിക്കുക. ഉച്ചക്ക് 12 മുതൽ വൈകീട്ട് 7 വരെ വിഭവം റെഡിയാണ്.
ഏറെ രുചികരമായതും വ്യത്യസ്തമായതുമായ ഭക്ഷണം വിളമ്പി നേരത്തെ തന്നെ പ്രശസ്തി നേടിയ ഹോട്ടൽ ശൃംഖലയാണ് തക്കാരം. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, കൊച്ചി, ഷാർജ, ദുബായ് എന്നിവിടങ്ങളിലും നിരവധി ഹോട്ടലുകൾ തക്കാരത്തിന് ഉണ്ട്.