ഒരു മാസം ബുക്ക് ചെയ്യാവുന്ന ട്രെയിൻ ടിക്കറ്റുകളുടെ പരിധി ഇരട്ടിയാക്കി.റെയിവേ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇനി മുതൽ 12 ടിക്കറ്റും അകൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് 24 ടിക്കറ്റും ഒരു മാസം ബുക്ക് ചെയ്യാം. ഇന്ന് മുതൽ തന്നെ യാത്രക്കാർക്ക് ഈ ബുക്കിംഗ് സംവിധാനം ഉപയോഗിക്കാം.
ഇതോടെ യാത്രക്കാരന് സ്വന്തം അക്കൗണ്ടിൽ നിന്ന് നിലവിലുള്ളതിന്റെ ഇരട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. നിലവിൽ ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് 12 ടിക്കറ്റും ഇതില്ലാത്ത IRCTC ലോഗിൻ ഉപയോഗിച്ച് 6 ടിക്കറ്റും ആണ് ബുക്ക് ചെയ്യാനായിരുന്നത്.റെയിൽവേ മന്ത്രലായത്തിന്റെ ഉത്തരവോടു കൂടി ഇത് യഥാക്രമം 24ഉം 12ഉം ആക്കിയിട്ടുണ്ട്.ഇതോടെ സ്ഥിരമായി ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ആശ്വാസമായി
















