ഡല്‍ഹി ജെഎന്‍യു കാമ്പസില്‍ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ട് 6.30ന് ക്യാമ്പസിലുള്ളവരാണ് മൃതദേഹം കണ്ടെത്തിയത്.ജെഎന്‍യു ക്യാമ്പസിലെ കാടുമൂടിക്കിടക്കുന്ന ആളൊഴിഞ്ഞ പ്രദേശത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
കണ്ട ഉടനെ ഉടന്‍ ഡല്‍ഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മരിച്ചയാള്‍ക്ക് ഏകദേശം 40-45 വയസ്സ് പ്രായമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം വിദ്യാര്‍ഥിയുടേതോ അദ്ധ്യാപകന്റേതോ അതോ പുറത്തു നിന്നുള്ള ആരുടേതെങ്കിലുമാണോയെന്ന് തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫോറന്‍സിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമ്പസില്‍ നിന്ന് അടുത്തിടെ ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നാണ് പൊലീസ് പ്രഥമികമായി അന്വേഷിക്കുന്നത്.
















