പാരിസ്: 14ാം കിരീടമെന്ന റെക്കോർഡ് നേട്ടത്തിന് മുൻപിൽ റാഫേൽ നദാലിനു മുൻപിൽ ഇനിയൊരു കളിയകലം മാത്രം. സെമി ഫൈനലിൽ എതിരാളി ജർമനിയുടെ മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെയാണ് ആറാം സീഡുകാരനായ സ്പെയിൻകാരൻ ഫൈനലിലേക്ക് മുന്നേറിയത്.
ആദ്യ സെറ്റ് 7-6ന് നേടിയശേഷം രണ്ടാം സെറ്റിൽ 6-6ൽ നിൽക്കെയാണ് സ്വരേവിന് പരിക്കേറ്റത്. തുടക്കം മുതൽ കൊണ്ടും കൊടുത്തുമുള്ള പോരാട്ടമായിരുന്നു ഫിലിപ്പെ ഷാട്രിയർ കോർട്ടിൽ. 6-6ന് തുല്യത പാലിച്ചതോടെ ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ സ്വരേവ് നാലു സെറ്റ് പോയന്റ് സ്വന്തമാക്കി.
എന്നാൽ, പോരാട്ടവീര്യത്തോടെ നാലും രക്ഷിച്ചെടുത്ത നദാൽ 10-8 മുൻതൂക്കവുമായി സെറ്റ് നേടി. രണ്ടാം സെറ്റിലും ഇഞ്ചോടിഞ്ച് പോരായിരുന്നു. ഒടുവിൽ നദാൽ 6-6ന് തുല്യതയിലെത്തുന്നത് തടയാനുള്ള ശ്രമത്തിലാണ് പരിക്കേറ്റുവീണത്. ഇതോടെ സ്വരേവ് കണ്ണീരോടെ പിന്മാറി. ഇതോടെ നദാലിന് റോളങ് ഗാരോയിലെ കളിമൺ കോർട്ടിലെ ഫൈനലിലേക്ക് ഒരു കളി ദൂരം മാത്രം ബാക്കിയായി.