ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനത്തിൽ തീപിടിത്തം .വഡോദരയിലെ നന്ദേസാരി വ്യവസായ മേഖലയിലാണ് സംഭവം. ദീപക് നൈട്രൈറ്റിന്റെ കെമിക്കൽ നിർമ്മാണ ശാലയുടെ ഒരു ഭാഗത്ത് സ്ഫോടനം നടന്നത്.പത്ത് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധെയമാക്കിയത്.സ്ഫോടനത്തിൽ വിഷപ്പുക ശ്വസിച്ച ഏഴ് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിലും പരിസരത്തുമായി താമസിക്കുന്ന 700 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
വളരെ ദൂരെ നിന്ന് തന്നെ പുക കാണാമെന്നായിരുന്നു റിപ്പോര്‍ട്ട് . പുക ശ്വസിച്ച ഏഴ് തൊഴിലാളികളെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി കളക്ടർ പറഞ്ഞു. സാധ്യമായ എല്ലാ പിന്തുണയും ജീവനക്കാർക്ക് നൽകുമെന്ന് ദീപക് നൈട്രൈറ്റ് കമ്പനി അറിയിച്ചു.
















