ഡൽഹി: ഉത്തരാഖണ്ഡിലും ഒഡീഷയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉത്തരാഖണ്ഡ‍് ചമ്പാവട് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാമിക്ക് വിജയം അനിവാര്യമാണ്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുഷ്കർ സിങ് ധാമി കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു.
സിറ്റിംഗ് എംഎൽഎയും ബിജെഡി നേതാവുമായ കുമാർ മൊഹന്തി മരിച്ചതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയിലെ ബ്രജാരഞ്ച്ഗഡിൽ ബിജെഡിയും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കുമാർ മൊഹന്തിയുടെ ഭാര്യ അൽക്ക മൊഹന്തിയാണ് ബിജെഡി സ്ഥാനാർഥി.
















