സിയൂൾ: ദക്ഷിണ കൊറിയക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. ബ്രസീലിനായി സൂപ്പര്‍ താരം നെയ്മർ ഇരട്ടഗോള്‍ നേടി. കുട്ടീഞ്ഞോ, റിച്ചാർലിസണ്, ഗബ്രിയേൽ ജീസസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.
കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ റിച്ചാർലിസണിലൂടെ ബ്രീസിൽ മുന്നിലെത്തി. പിന്നീട് തുടരെ കൊറിയൻ ഗോൾ മുഖത്ത് ബ്രസീലിയൻ മുന്നേറ്റനിര ആക്രമണങ്ങൾ നടത്തി. നാട്ടുകാരുടെ പിന്തുണയോടെ ലോകചാമ്പ്യൻമാർക്കെതിരേ പൊരുതിയ കൊറിയ 31-ാം മിനിറ്റിൽ ഒപ്പമെത്തി. യു ജോ വാംഗായിരുന്നു സ്കോറർ.
42ാം മിനിറ്റിൽ അലക്സാണ്ട്രോയെ പെനാൽട്ടി ബോക്സിൽ വീഴ്ത്തയതിന് കിട്ടിയ പെനാൽട്ടി നെയ്മർ വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ ഒരിക്കൽ കൂടി കൊറിയൻ ഡിഫന്റര്‍മാര്‍ അലക്സാണ്ട്രോയെ പെനാൽട്ടി ബോക്സിൽ വീഴ്ത്തി. ഇതിന് ലഭിച്ച പെനാൽട്ടിയും നെയ്മർ വലയിലെത്തിച്ചു.
80-ാം മിനിറ്റിൽ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ ബ്രസീൽ നാലാമതും സ്കോർ ചെയ്തു. ഇഞ്ചുറി ടൈമിൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസസ് നേടിയ അഞ്ചാം ഗോളിലൂടെ കൊറിയൻ പതനം പൂർണമായി.