പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിലെ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രൊഹന് ബൊപ്പണ്ണ-ഡച്ച് താരം മാറ്റ്വെ മിഡെല്‍കൂപ്പ് സഖ്യം സെമിയില്‍ പുറത്തായി. മാഴ്സലെ അറെവാലോ-ജൂലിയന്‍ റോജര്‍ സഖ്യമാണ് ബൊപ്പണ്ണ സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകളില്‍ വീഴ്ത്തിയത്. സ്കോര്‍ 6-4, 3-6 6-7 (8-10).
രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് ടൂര്‍ണമെന്റിലെ പന്ത്രണ്ടാം സീഡായ റോജര്‍ സഖ്യം പതിനാറാം സീഡായ ഇന്ത്യന്‍ സഖ്യത്തെ മറികടന്നത്.