പുതിയ വിദ്യാഭ്യാസ ആപ്പ് പുറത്തിറക്കുന്നതായി സൗരവ് ഗാംഗുലി. ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിലേക്ക് പ്രവേശിക്കാന്‍ പോകുകയാണെന്ന് സൂചനയോടെ സൗരവ് ഗാംഗുലി സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. ഇത് സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന രീതിയിലൊക്കെയുള്ള ഊഹാപോഹങ്ങൾ വന്നു.എന്നാല്‍ ഇതെല്ലാം വ്യാജമായിരുന്നുവെന്നാണ് പുതിയ പോസ്റ്റില്‍ വ്യക്തമാകുന്നത്.
‘ഞാന്‍ രാജിവെച്ചിട്ടില്ല: വയ്കുന്നുമില്ല ഞാന്‍ ലോകമെമ്പാടും ഒരു പുതിയ വിദ്യാഭ്യാസ ആപ്പ് അവതരിപ്പിക്കുകയാണ്. രാജിയില്ല, ഒന്നുമില്ല.’എന്ന് ഊഹാപോഹങ്ങള്‍ നീക്കി ഗാംഗുലി തന്നെ പറഞ്ഞു,
ബിസിസിഐ അദ്ധ്യക്ഷന്‍ പുതിയ ജീവിതാദ്ധ്യായം തുറക്കുന്നു എന്ന് അറിയിച്ചപ്പോള്‍ അത് രാഷ്ട്രീയത്തില്‍ ആയിരിക്കുമെന്ന് പലരും വിചാരിച്ചു.ഇതിൽ വ്യക്തത വരുത്തിയിയിരിക്കുകയാണ് ഗാംഗുലി. താന്‍ ലോകമെമ്പാടും ഒരു വിദ്യാഭ്യാസ ആപ്പ് പുറത്തിറക്കാന്‍ പോകുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
‘ഒരുപാട് ആളുകളെ സഹായിക്കുമെന്ന് എനിക്ക് തോന്നുന്ന ഒരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. എന്റെ ജീവിതത്തിന്റെ ഈ അധ്യായത്തിലേക്ക് കടക്കുമ്പോള്‍ നിങ്ങളുടെ പിന്തുണ തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ എന്ന് ഗാംഗുലി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു.
— Sourav Ganguly (@SGanguly99) June 2, 2022