തബൂക്ക്: സൗദിയിൽ തബൂക്ക് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ ബങ്കിനോട് ചേര്‍ന്ന ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ വീണ് തൊഴിലാളി മുങ്ങി മരിച്ചു. മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
അറബ് വംശജരായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് അധികൃതരും റെഡ് ക്രസന്‍റ് പ്രവര്‍ത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷപ്പെടുത്തിയ തൊഴിലാളിയെ റെഡ് ക്രസന്‍റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാള്‍ ഇപ്പോൾ വെന്‍റിലേറ്ററിലാണ്.