കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷസ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സൗരവ് ഗാംഗുലി തന്നെ രംഗത്ത്. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നുവെന്ന് ഗാംഗുലി ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇതോടെ ഗാംഗുലി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോഴതിന് സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
ഗാംഗുലിയുടെ വാക്കുകള്‍… ”ഞാന്‍ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചിട്ടില്ല. ലോകത്തുള്ളവര്‍ക്കെല്ലാം സഹായകമാകുന്ന ഒരു എഡ്യൂക്കേഷന്‍ ആപ്പ് തുടങ്ങാനിരിക്കുകയാണ്. പുറത്തുവന്ന വാര്‍ത്തകളില്‍ വസ്തുതയില്ല.” ഗാംഗുലി വ്യക്തമാക്കി.
നേരത്തെ, ബിസിസിഐ സെക്രട്ടറി ജയ് ഷായും ഗാംഗുലി ബിസിസിഐ അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ട് തള്ളിയിരുന്നു. ഗാംഗുലിയുടെ ട്വീറ്റ് വന്നതിന് പിന്നാലെയാണ് ജയ് ഷാ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ട്വീറ്റ് ചെയ്തിതിരുന്നു.