റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ മൂന്ന് മരണം. അല്‍ഹസയിലുണ്ടായ കാറപകടത്തിലാണ് കോഴിക്കോട് കൊയിലാണ്ടി ആനവാതില്‍ക്കല്‍ സ്വദേശി നജീബ് (32) മരിച്ചത്. രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരാണ് മരിച്ച മറ്റുള്ളവര്‍.
ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് വിമാനത്താവളത്തിൽ നിന്ന് ഈജിപ്ഷ്യൻ സ്വദേശികളുമായി അൽഹസയിലേക്ക് വരുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച നജീബിന്റെ വാഹനം പൂർണമായും തകർന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.