‘കാലഘട്ടത്തിൻറെ വാക്ക്’എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഡൂംസ്ക്രോളിങ് എന്ന പുതിയ ഇംഗ്ലീഷ് വാക്ക് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ശശി തരൂർ എംപി ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയ പുതിയ വാക്ക് വൈറലാകുകയാണ് .മോശം വാർത്തകൾ കണ്ടെത്തി വായിക്കുന്നത് എന്നതാണ് ഡൂംസ്‌ക്രോളിങിൻറെ അർത്ഥമെന്നും തരൂർ ട്വീറ്റിൽ വ്യക്തമാക്കി.
‘കാലഘട്ടത്തിൻറെ വാക്ക്! നെഗറ്റീവ് വാർത്തകൾ രാഷ്‌ട്രീയമായി മാത്രമല്ല മാനസികമായും ദോഷഫലങ്ങൾ സൃഷ്‌ടിക്കും’ എന്നാണ് തരൂർ ട്വിറ്ററിൽ കുറിച്ചു. ‘ഡൂംസ്‌ക്രോളിങ്’ എന്ന വാക്കിൻറെ അർത്ഥവും ഉച്ചാരണവുമടങ്ങിയ ചിത്രവും തരൂർ പങ്കുവച്ചിട്ടുണ്ട്.
റെയിൽവേയെ കളിയാക്കിക്കൊണ്ട് തരൂർ ട്വിറ്ററിൽ പങ്കുവച്ച ‘ക്വൊമെഡോകൊൺക്വിസ്’ എന്ന വാക്കും ഈയിടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ‘ഏത് വിധേനെയും പണം സമ്പാദിക്കുക’ എന്നതാണ് ക്വൊമെഡോകൊൺക്വിസ്’ എന്ന വാക്കിൻറെ അർത്ഥം. ‘
















