സ്പാനിഷ് സ്ട്രൈക്കർ ആൽവാരോ വാസ്കസ് ക്ലബ് വിട്ടെന്ന സ്ഥിരീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ്. നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ക്ലബിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് എത്തുന്നത്. തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് താരത്തിനു നന്ദി അറിയിച്ചു.
കഴിഞ്ഞ സീസണിലാണ് വാസ്കസ് ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിട്ടത്. സീസണിൽ 8 ഗോളും 2 അസിസ്റ്റും നേടിയ താരം ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രവേശനത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. സീസൺ അവസാനിച്ചപ്പോൾ വാസ്കസ് ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നു. ചൈനയിലെയും ഇന്ത്യയിലെയും ക്ലബുകൾ താരത്തെ നോട്ടമിട്ടിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് ശരിവച്ചുകൊണ്ടാണ് താരം ഗോവയിലേക്ക് ചേക്കേറിയത്. ഈ വരുന്ന മെയിൽ വാസ്കസിന് ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിക്കും.ഐഎസ്എൽ ക്ലബായ എഫ്സി ഗോവയിലേക്കാണ് താരം പോവുക .
For the many unforgettable moments in the last season, thank you @AlvaroVazquez91! 🤝🏼
Wishing you well for the challenges to come!
#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/Zd3WSIZqfe— K e r a l a B l a s t e r s F C (@KeralaBlasters) May 31, 2022