പ്രശസ്‌ത ഗായകൻ കെ കെ യുടെ (കൃഷ്ണകുമാർ കുന്നത്ത്) മരണത്തില്‍ കൊല്‍ക്കത്ത പോലീസ് അസ്വാഭാവിക മരണത്തിന് ന്യൂ മാര്‍ക്കറ്റ് പോലീസാണ് കേസെടുത്തു.കൃഷ്ണകുമാറിന്റെ മുഖത്തും തലയിലും മുറിവേറ്റതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഗ്രാന്‍ഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ഹോട്ടല്‍ ജീവനക്കാരെയും പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും.
കഴിഞ്ഞ ദിവസം, കൊല്‍ക്കത്തയിലെ ഒരു ഷോയില്‍ പങ്കെടുത്ത് മടങ്ങിയ കെ കെ ന്യൂ മാര്‍ക്കറ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാന്‍ഡ് ഹോട്ടലില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ വൈവിധ്യമുള്ള ഗായകനായിരുന്നു അദ്ദേഹം. ഹിന്ദി, മലയാളം, മറാത്തി, തമിഴ്, കന്നഡ, ബംഗാളി ഉള്‍പ്പെടെ ഒട്ടേറെ ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഏകദേശം എഴുനൂറോളം ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം 1990കളില്‍ ഹിറ്റായി മാറിയ പല്‍, യാരോം തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.
















