കൊച്ചി : കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുത്തൻ വിര്‍ടസ് വാഹനത്തെ പരിചയപ്പെടാന്‍ അവസരമൊരുക്കി ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യ. കേരളത്തിലെ 17 ഷോറൂമുകളില്‍ ഉടനീളം അതിന്റെ ശ്രദ്ധേയമായ, ജര്‍മ്മന്‍ എഞ്ചിനീയേര്‍ഡ്, ആഗോള സെഡാന്റെ പ്രത്യേക പ്രിവ്യൂ സംഘടിപ്പിക്കുന്നതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
2022 ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്ന എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച വെര്‍ട്യൂസ്, ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഉല്‍പ്പന്നമാണ്. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വെര്‍ട്യൂസ് വിപണിയിൽ എത്തുന്നതിന് മുമ്പ് അത് അനുഭവിക്കുന്നതിനുള്ള പ്രത്യേക അവസരമാണ് ഈ പ്രിവ്യൂകളിലൂടെ ലഭിക്കുന്നത്.